WEBDUNIA|
Last Modified തിങ്കള്‍, 28 ജൂലൈ 2008 (11:25 IST)
മുംബൈ: പൊതുമേഖലാ സ്ഥാപനമായ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ 279.6 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു.
ഈയിനത്തില്‍ സ്ഥാപനം കൈവരിച്ച വര്‍ദ്ധന 35.65 ശതമാനമാണ്. അവലോകന കാലയളവില്‍ കമ്പനി ചരക്ക് കടത്തിലൂടെയുള്ള വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എടുത്ത നടപടികളാണ് അറ്റാദായം വര്‍ദ്ധിക്കാന്‍ കാരണം.
അവലോകന കാലയളവില്‍ കമ്പനിയുടെ അറ്റാദായത്തിനൊപ്പം മൊത്ത വില്‍പ്പനയിലൂടെയുള്ള വരുമാനവും വര്‍ദ്ധിച്ചിട്ടുണ്ട്. ഈയിനത്തിലെ വരുമാനം 19.87 ശതമാനം വര്‍ദ്ധിച്ച് 1,061.9 കോടി രൂപയായി ഉയര്‍ന്നു.