ശബരിമല: കുടിവെള്ളത്തിന് കൂടുതല്‍ വില ഈടാക്കിയാല്‍ നടപടി

എരുമേലി| WEBDUNIA|
PRO
തീര്‍ഥാടന കേന്ദ്രങ്ങളില്‍ കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള കുപ്പിവെള്ളം വില്‍ക്കണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശമുള്ളതായി ശബരിമല സ്പെഷല്‍ കമ്മീഷണറും ജില്ലാ ജഡ്ജിയുമായ കെ ബാബു മാധ്യമങ്ങളോട്.

പമ്പ, എരുമേലി, നിലയ്ക്കല്‍, ളാഹ എന്നിവിടങ്ങളില്‍ ഒരു ലിറ്റര്‍ കുടിവെള്ളത്തിന്‌ 15 രൂപയും ശബരിമല സന്നിധാനത്ത്‌ 18 രൂപയും ഈടാക്കാനാണ്‌ ഹൈക്കോടതി അനുവാദം.‌.

ഏതു കമ്പനിയുടെ കുപ്പിവെള്ളമാണെങ്കിലും കോടതി നിര്‍ദേശിച്ച വിലയില്‍ കൂടുതല്‍ ഈടാക്കിയാല്‍ നടപടിയുണ്ടാവുമെന്ന് സ്പെഷല്‍ കമ്മീഷണര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :