വെളിച്ചെണ്ണ തൊട്ടാല്‍ പൊള്ളും!

കൊച്ചി| WEBDUNIA|
PRO
PRO
കേരളത്തില്‍ നാളികേരം കിട്ടാക്കനിയായതോടെ വളിച്ചണ്ണ തീ പോലെ പൊള്ളുന്നു. മൊത്തവ്യപാര വിപണിയില്‍ വെളിച്ചണ്ണ ക്വിന്റെലിന് 15,000 കടക്കുമെന്നാണ് വ്യാപര രംഗത്തുള്ളവര്‍ പറയുന്നത്. ഇതിനിടെ പ്രാദേശിക മാര്‍ക്കറ്റുകളില്‍ കിലോയ്ക്ക് 150 രൂപയ്ക്കാണ് വിറ്റുപോകുന്നത്.

സംസ്ഥനത്ത് നാളികേര ഉത്പാദനം 50 ശതമാനം കണ്ട് തഴ്ന്നതാണ് വിപണിയിലെ വിലക്കയറ്റത്തിന്റെ പ്രധാന കാരണം. നാളികേര സീസണായ ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ കാറ്റു വീഴ്‌ചയും ചെല്ലിശല്യവും കൂടുതലായതിനാലാണ് ഉല്‍പാദനം കുറയാന്‍ കാരണമായത്.

സംസ്ഥാനത്തെ നാളികേര ക്ഷാമം മുതലെടുത്ത് അന്യ സംസ്ഥാന കച്ചവടക്കര്‍ വിലകൂട്ടീ നാളികേരം ന്വില്‍ക്കുന്നതും വര്‍ധനവിന് കാരണമായി.കൂടാതെ കേരളത്തിലെ വിപണിയിലേക്ക് തമിഴ്നാട്ടില്‍ നിന്നാണ് വെളിച്ചെണ്ണ വരുന്നത്. തമിഴ് നാട്ടിലെ കങ്കായത്ത് കേരളത്തിലേതിനേക്കാള്‍ കൂടിയ വിലയാണ് കച്ചവടക്കാര്‍ ഈടാക്കുന്നതെന്ന് വ്യപാരികള്‍ പറയുന്നു.

നേരത്തേ കേരളത്തില്‍ വെളിച്ചെണ്ണയുടെ വില പിടിച്ചു നിര്‍ത്തിയിരുന്ന തൃശൂരില്‍ ഇത്തവണ കൊച്ചിയിലേതിനേക്കാള്‍ വിലകൂടുതലാണ്.14,500 രൂപയാണ്‌ തൃശൂരിലെ വില. കോഴിക്കോട്‌ മാര്‍ക്കറ്റില്‍ വെളിച്ചെണ്ണ ക്വിന്റലിന്‌ 15,000 രൂപ കോട്ടയത്ത്‌ 14,500, കൊച്ചിയില്‍ 14,200, ആലപ്പുഴയില്‍ 13,900 എന്നിങ്ങനെയാണ്‌ വില. എന്നാല്‍ കൊപ്രായ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന താങ്ങുവിലയേക്കള്‍ ഇരട്ടി തുകയ്ക്കാണ് വിപണിയില്‍ വില്‍പ്പന നടക്കുന്നത്. ക്വിന്റലിന്‌ 10,200 രൂപ.

നളികേര ഉത്പാദനം കുറഞ്ഞത് പച്ചത്തേങ്ങയുടെ വിലവര്‍ധനവിനും കാരണമായിട്ടുണ്ട്.
20 മുതല്‍ 25 രൂപയ്ക്കാണ് പച്ചത്തേങ്ങ വിപണിയില്‍ വില്‍ക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :