വിശാല്‍ സിക്കയുടെ വിരമിക്കല്‍ സന്ദേശം ശ്രദ്ധേയമാകുന്നു

എന്നിട്ടും അത് സാധിച്ചു; വിശാല്‍ സിക്കയുടെ വിരമിക്കല്‍ സന്ദേശം ശ്രദ്ധേയമാകുന്നു

AISWARYA| Last Modified ശനി, 19 ഓഗസ്റ്റ് 2017 (10:33 IST)
പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ , മാനേജിങ് ഡയറക്ടര്‍ പദവികളില്‍ നിന്ന് രാജിവെച്ച വിശാല്‍ സിക്ക സഹപ്രവര്‍ ത്തകര്‍ക്ക് അവസാനം അയച്ച ഇമെയില്‍ സന്ദേശം ശ്രദ്ധേയമാകുന്നു. ‘മൂവിങ് ഓൺ’ എന്ന തലക്കെട്ടോടെ സിക്ക തന്റെ ബ്ലോഗിലും ഇത് പങ്കുവച്ചിട്ടുണ്ട്.

‘വിരമിക്കുകയാണ്, എന്നാലും പുതിയ മാനേജ്മെന്റ് ചാര്‍ജെടുക്കുന്നതു വരെ ബോര്‍ഡിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി തുടരും. ഈ തീരുമാനമെടുക്കാന്‍ കുറച്ചു കഷ്ടപ്പെട്ടു.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കമ്പനിയില്‍ തുടക്കം കുറിച്ചത് വലിയ പരിവര്‍ത്തനങ്ങള്‍ നടത്തണമെന്ന മോഹത്തോടെയാണ്. നമ്മുടെ വളര്‍ച്ചാനിരക്ക് അക്കാലത്തു വളരെ മോശമായിരുന്നു. നമ്മുടെ വരുമാനത്തിന് നല്ല സംഭാവനകള്‍ നല്‍കിയ ഇരുപത്തഞ്ചിലധികം പുതിയ സേവനങ്ങള്‍ നാം തുടങ്ങി.

അപ്പോഴും കമ്പനിയുടെ തനതു സംസ്കാരം നാം നിലനിര്‍ത്തി. ഗുരുതരവും ശക്തവുമായ വ്യക്തിഹത്യക്കും ആക്രമണങ്ങള്‍ക്കുമിടയിലും ഇതു സാധിച്ചു. ഇന്നത്തെ കമ്പനിയുടെ പുരോഗതിയില്‍ ഞാന്‍ സന്തുഷ്ടനാണ്. ആർടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി ഒട്ടേറെ മേഖലകളില്‍ നാം വരവറിയിച്ചു. തടസ്സങ്ങൾക്കപ്പുറം കമ്പനിയെ മുന്നോട്ടു നയിക്കാന്‍ നമുക്ക് സാധിക്കണമെന്നും സിക്ക പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :