വിലക്കയറ്റം: മുഖ്യമന്ത്രിമാരുടെ യോഗം ചേരും

ന്യൂഡല്‍ഹി| WEBDUNIA|
പൊതുവിപണിയില്‍ അവശ്യ വസ്തുക്കളുടെ സുഗമമായ ലഭ്യത ഉറപ്പുവരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഭക്‍ഷ്യ വില വര്‍ധന ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ചേരുമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ്പവാര്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന് പ്രത്യേക മന്ത്രിസഭാ സമിതിയുടെ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പവാര്‍.

അവശ്യ ഉത്പന്ന നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി യോഗത്തില്‍ അവലോകനം നടത്തും. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അരിയും ഗോതമ്പും അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. പയറുവര്‍ഗ്ഗങ്ങളുടെ ഇറക്കുമതി കൂടുതല്‍ സജീവമാക്കുമെന്നും അഞ്ച് ലക്ഷം ടണ്‍ ഗോതമ്പും രണ്ടര ലക്ഷം ടണ്‍ അരിയും ഇറക്കുമതി ചെയ്യുമെന്നും പവാര്‍ അറിയിച്ചു.

ഇവ നാഫെഡ് അടക്കമുള്ള ഏജന്‍സികള്‍ വഴി വിതരണം ചെയ്യും. പയറുവര്‍ഗ്ഗങ്ങളുടേയും ഗോതമ്പിന്‍റേയും ലഭ്യത ഉറപ്പുവരുത്തുന്നതിന് കൂടുത തുക നീക്കിവയ്ക്കാന്‍ ഇന്നത്തെ യോഗം തീരുമാനിച്ചിട്ടുണ്ട്. പഞ്ചസാര വില നിയന്ത്രിക്കുന്നതിന് 40 ടണ്‍ പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :