ലോകബാങ്ക് ഇടപാട് നിഷേധിച്ച ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രൊയ്ക്ക് വ്യാവസായിക സംരഭമായ അസോച്ചത്തിന്‍റെ പിന്തുണ. വിപ്രൊ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അസോച്ചം സെക്രട്ടറി ജനറല്‍ ഡി എസ് രാവത്ത് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
വിപ്രൊ, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവയും വ്യാപാര മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്നവരുമാണെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിന്‍റേത് ഒറ്റപ്പെട്ട സംഭവമാണെന്നും ഇത് സര്‍ക്കാര്‍ അന്വേഷിച്ച് വരികയാണെന്നും രാവത്ത് പറഞ്ഞു. നേരത്തെ ജീവനക്കാരോടായി നടത്തിയ പ്രസ്താവനയില്‍ വിപ്രോ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് കമ്പനി ചെയര്‍മാന്‍ അസിം പ്രേംജി പറഞ്ഞിരുന്നു.
സ്റ്റാഫിന് തെറ്റായ ലാഭകണക്കുകള്‍ നല്‍കിയെന്ന് ആരോപിച്ചാണ് ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് ലോകബാങ്ക് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി കമ്പനിയായ വിപ്രൊയെ തടഞ്ഞത്. 2011 വരെയാണ് നിരോധനം. എന്നാല്‍ ലോക ബാങ്കുമായി ഇടപാട് നടത്താന്‍ കഴിയാത്തത് തങ്ങളുടെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുകയില്ലെന്ന് കമ്പനി അറിയിച്ചു.