വിദേശനിക്ഷേപത്തില്‍ ചൈനയ്ക്ക് റെക്കോര്‍ഡ്

ബെയ്ജിംഗ്| WEBDUNIA| Last Modified ചൊവ്വ, 18 ജനുവരി 2011 (16:40 IST)
പ്രത്യക്ഷ വിദേശനിക്ഷേപത്തില്‍ ചൈനയ്ക്ക് വന്‍ കുതിച്ചുചാട്ടം. 2010ല്‍ 105.7 ബില്യന്റെ റെക്കോര്‍ഡ് വിദേശനിക്ഷേപമാണ് ചൈനയിലുണ്ടായതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ചൈനയുടെ സാമ്പത്തികവളര്‍ച്ചയുടെ പ്രത്യേകതയായാണ് ഇതിനെ കാണുന്നതെന്ന് വാണിജ്യമന്ത്രാലയം വക്താവ് യാവു ഴിയാന്‍ പറഞ്ഞു. പ്രത്യക്ഷവിദേശ നിക്ഷേപം 2010 ഡിസംബറില്‍ മാത്രം 14.03 ബില്യനാണ് കൈവരിച്ചതെന്ന് യാവു ഴിയാന്‍ പറഞ്ഞു അറിയിച്ചു. ചൈനയില്‍ നിലനില്‍ക്കുന്ന അനുകൂല സാഹചര്യം നിക്ഷേപകരെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയുള്ള രണ്ടാമത്തെ രാജ്യമെന്നതാണ് വിദേശനിക്ഷേപകരെ ചൈനയിലേക്ക് ആകര്‍ഷിക്കുന്ന ഘടകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :