വാനില്‍ക്കോ ഓഹരിവാങ്ങാന്‍ അമുല്‍

കൊച്ചി| WEBDUNIA| Last Modified വെള്ളി, 12 ഒക്‌ടോബര്‍ 2007 (14:24 IST)

കൊച്ചി ആസ്ഥാനമായുള്ള വാനില്‍ക്കോ എന്നറിയപ്പെടുന്ന വാനിലാ ഇന്ത്യാ പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ഓഹരികള്‍ വാങ്ങാന്‍ രാജ്യത്തെ ഏറ്റവും വലിയ പാല്‍ ഉല്‍പ്പാദകരായ അമുല്‍ തയാറായേക്കും എന്ന് സൂചന.

വാനില്‍ക്കോ മാനേജിംഗ് ഡയറക്‍ടര്‍ പോള്‍ ജോസ് വെളിപ്പെടുത്തിയതാണിക്കാര്യം. എറണാകുളത്തെ 2,500 ഓളം കര്‍ഷകരാണ് നിലവില്‍ വാനിക്കോയുടെ ഉടമകള്‍.

പ്രധാനമായും വാനിലാ എസ്സന്‍സ് ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയാണ് വാനില്‍ക്കോ. വാനില്‍ക്കോ ഉല്‍പ്പാദിപ്പിക്കുന്ന 3.10 കോടി രൂപയുടെ വാനിലാ എസ്സന്‍സ് വാങ്ങാനും അമുല്‍ തയാറായിട്ടുണ്ട്. നിലവിലെ വാനില എസ്സന്‍സ് മുഴുവനും ഇത്തരത്തില്‍ വാങ്ങാന്‍ അമുല്‍ തയാറാവും എന്നാണു സൂചന. ഇത് സംസ്ഥാനത്തെ വാനിലാ കര്‍ഷകര്‍ക്ക് ഒരു പരിധിവരെ സഹായകമാവും.


കേന്ദ്ര കൃഷിവകുപ്പ് മന്ത്രി ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വാനിലാ വാങ്ങാന്‍ അമുല്‍ തയാറായത്. സഹകരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന്‍റെ ഒരു അംശം പ്രകൃതിദത്തമായ വാനിലാ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിക്കാമെന്ന് അമുല്‍ സമ്മതിച്ചിട്ടുണ്ട് എന്നും പോള്‍ ജോസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :