ലെയ്‌ലന്‍റ് ദക്ഷിണാഫ്രിക്കയിലേക്ക്

Ashok Leyland logo
FILEFILE
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ട്രക്ക് നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലന്‍റ് ദക്ഷിണാഫ്രിക്കയില്‍ സംയുക്ത സംരംഭത്തിനു തയാറെടുക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ബ്ലാക്ക് ഇക്കണോമിക് എം‌പവര്‍‌മെന്‍റുമായാണ് ഹിന്ദുജാ ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലുള്ള അശോക് ലെയ്‌ലന്‍റിന്‍റെ സംയുക്ത സംരംഭം.

പ്രധാനമായും ലക്‍ഷ്വറി ബസുകള്‍ നിര്‍മ്മിക്കുക എന്നതാണ് സംരംഭത്തിന്‍റെ ഉദ്ദേശം. ഇതിനായുള്ള 49 ശതമാനം ഓഹരികള്‍ ബ്ലാക്ക് ഇക്കണോമിക് എം‌പവര്‍‌മെന്‍റിനായിരിക്കും.

തുടക്കത്തില്‍ അസംബ്ലി യൂണിറ്റുകളായാവും പ്ലാന്‍റുകള്‍ പ്രവര്‍ത്തിക്കുക. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍, പ്രിട്ടോറിയയ്ക്ക് സമീപത്തുള്ള സെഞ്ചൂറിയന്‍ എന്നിവിടങ്ങളിലാവും പ്ലാന്‍റുകള്‍.

പ്രിട്ടോറിയ| WEBDUNIA|

തുടക്കത്തില്‍ പ്രതിവര്‍ഷം 400 യൂണിറ്റുകള്‍ വില്‍ക്കുക എന്നതാണ് ലക്‍ഷ്യം എന്ന് ലെയ്‌ലന്‍റ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്‍ടര്‍ (ഇന്‍റര്‍നാഷണല്‍ ഓപ്പറേഷന്‍സ്) രജീന്ദര്‍ മല്‍ഹാന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :