റെയില്‍‌വേ യാത്രാനിരക്കില്‍ 25% വര്‍ധനയ്ക്ക് ശുപാര്‍ശ

ന്യൂഡല്‍‌ഹി| WEBDUNIA|
PRO
PRO
റെയില്‍‌വേ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. യാത്രാനിരക്ക് ഒറ്റയടിക്ക് 25% വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. റെയില്‍വേയുടെ നഷ്ടം നികത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി നിയോഗിച്ച സാം പിത്രോദ കമ്മിറ്റിയാണ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

കേന്ദ്ര ആസൂത്രണ കമ്മിഷന് സാം പിത്രോദ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ചരക്ക് കൂലി വര്‍ധിപ്പിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് കാലാകാലങ്ങളില്‍ നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്ധന വിലവര്‍ധനയനുസരിച്ച് ചരക്ക് യാത്രാക്കൂലികള്‍ വര്‍ധിപ്പിക്കാനാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

നിലവിലെ റൂട്ടുകളുടെ നവീകരണത്തിനും റെയില്‍‌വേയുടെ ആധുനികവല്‍ക്കരണത്തിനുമായി പ്രത്യേകം പ്രത്യേകം അധിക ചാര്‍ജുകള്‍ ഈടാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :