മുംബൈ|
WEBDUNIA|
Last Modified വെള്ളി, 25 ജൂണ്‍ 2010 (15:59 IST)
റിലയന്‍സ് ഇന്‍ഡസ്ട്രീസും റിലയന്‍സ് നാച്ചുറല്‍ റിസോഴ്‌സസും വാതക വിതരണ കരാറില്‍ ഒപ്പുവച്ചു. പുതിയ കരാര്‍ അനുസരിച്ച് തങ്ങളുടെ പ്ലാന്റുകള്‍ക്കാവശ്യമായ പ്രകൃതി വാതകം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കൃഷ്ണ - ഗോദാവരി തടത്തില്‍ നിന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എന്‍ആര്‍എല്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ നല്‍കും.
ഇതനുസരിച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആര്‍എന്‍ആര്‍എല്ലിന് വാതകം നല്‍കും. മെയ് ഏഴിന് വന്ന കോടതി വിധി പ്രകാരം വാതകത്തിന്റെ വിലയും സര്‍ക്കാര്‍ നിശ്ചയിക്കും. മെയില്‍ സുപ്രീം കോടതി വിധിയെത്തുടര്‍ന്നാണ് ഇരു കൂട്ടരും പഴയ കരാര്‍ റദ്ദാക്കി പുതിയ കരാര്‍ ഒപ്പുവയ്ക്കാന്‍ തീരുമാനിച്ചത്.
കൃഷ്ണ ഗോദാവരി തടത്തില്‍ (കെജി ഡി 6) നിന്നും പ്രതിദിനം 30,000 ബാരല്‍ എണ്ണയും 60 ദശലക്ഷം ക്യുബിക് മീറ്റര്‍ പ്രകൃതിവാതകവും ലഭിക്കുന്നതായും മുകേഷ് പറഞ്ഞു. അതേസമയം, അഞ്ച് വര്‍ഷം നീണ്ട തര്‍ക്കങ്ങള്‍ പരിഹരിച്ച് ഒരുമയോടെ ബിസിനസ്സ് സാമ്രാജ്യം വ്യാപിപ്പിക്കാണ് അംബാനി സഹോദരന്‍മാര്‍ ഒരുങ്ങുന്നതെന്നാണ് വിലയിരുത്തല്‍.