റിലയന്‍സ് ഏഴാമത്തെ എണ്ണ ശേഖരം കണ്ടെത്തി

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 28 ജൂണ്‍ 2010 (14:51 IST)
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏഴാമത്തെ എണ്ണശേഖരം കണ്ടെത്തി. രാജ്യത്തെ പശ്ചിമതീരത്താണ് ശേഖരം കണ്ടെത്തിയിരിക്കുന്നത്. സിബി-ഒഎന്‍എന്‍-2003/1 ബ്ലോക്കിലെ പര്യവേഷത്തിലാണ് എണ്ണം ശേഖരം കണ്ടെത്തിയത്.

അഹമ്മദാബാദില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ കാംബേ തടത്തിലാണ് ഇത്. പുതിയ പര്യവേഷണ ലൈസന്‍സിങ് പോളിസിയിലെ അഞ്ചാം റൗണ്ടിലാണ് റിലയന്‍സ് ഇത് കണ്ടെത്തിയത്. എണ്ണ ശേഖരത്തില്‍ 'ധീരുഭായ് - 50' എന്ന് കമ്പനി നാമകരണം ചെയ്തു.

ബ്ലോക്കിന്റെ 100 ശതമാനം നടത്തിപ്പും റിലയന്‍സ് ആയിരിക്കും നിര്‍വഹിക്കുക. പാര്‍ട് എ, പാര്‍ട് ബി എന്നീ 635 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതില്‍ വ്യാപിച്ചു കിടക്കുന്നതാണ് ബ്ലോക്ക്. ഇവിടെ തന്നെ ആറാമത്തെ എണ്ണശേഖരവും കണ്ടെത്തിയിരുന്നു. ഇതില്‍ പ്രതിദിനം 415 ബാരല്‍ എണ്ണ ലഭിക്കുമെന്നാണ് കരുതുന്നത്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :