റിപ്പോ, റിവേഴ്സ് റിപ്പോ നിരക്ക് ഉയര്‍ത്തി

മുംബൈ| WEBDUNIA|
PRO
PRO
റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനം വര്‍ദ്ധന വരുത്തിക്കൊണ്ട് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കാനാണ് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്.

റിപ്പോ 6.25 ശതമാനത്തില്‍ നിന്ന് 6.50 ആയിട്ടാണ് ഉയര്‍ത്തിയത്. റിവേഴ്സ് റിപ്പോ 5.25 ശതമാനത്തില്‍ നിന്ന് 5.50 ശതമാനമായിട്ടാണ് ഉയര്‍ത്തിയത്. ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിര്‍ബന്ധമായും സൂക്ഷിക്കേണ്ട കരുതല്‍ധനാനുപാതം ആറു ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. ഗവണ്‍മെന്റ് സെക്യൂരിറ്റികളിലും ബോണ്ടുകളിലും നിക്ഷേപിക്കേണ്ട സ്റ്റാറ്റ്യൂട്ടറി ലിക്യുഡിറ്റി റേഷ്യോ (എസ് എല്‍ ആര്‍)യിലും മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ അവലോകനത്തില്‍ എസ് എല്‍ ആര്‍ ഒരു ശതമാനം കുറച്ച് 24 ശതമാനമാക്കിയിരുന്നു.

ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് കടമെടുക്കുമ്പോഴുള്ള പലിശനിരക്കാണ് റിപ്പോ. ബാങ്കുകളിലെ അധികധനം റിസര്‍വ് ബാങ്ക് സ്വീകരിക്കുമ്പോഴുള്ള നിരക്കാണ് റിവേഴ്സ് റിപ്പോ.

റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതോടെ ബാങ്കുകള്‍ വായ്പാ പലിശനിരക്ക് ഉയര്‍ത്തിയേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :