റിനോയുടെ പള്‍സ് കൊച്ചിയില്‍

കൊച്ചി| WEBDUNIA|
ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റിനോയുടെ ഹാച്ച്‌ബാക്ക് മോഡലായ പള്‍സ് കൊച്ചിയില്‍ പുറത്തിറക്കി. ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ഇസഡ് എന്നീ രണ്ട് മോഡലുകളാണ് പുറത്തിറക്കിയത്. യഥാക്രമം 5.77 ലക്ഷം, 6.25 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ്‌ഷോറൂം വില.

പള്‍സില്‍ റിനോയുടെ കെ9കെ ഡീസല്‍ എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 1.5 ഡിസിഐ എന്‍ജിന്‍ 4000 ആര്‍പിഎമ്മില്‍ 64 പിഎസ് കരുത്ത് നല്‍കുന്നു.

പള്‍സിന് 23.08 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :