രൂപയ്ക്ക് മൂല്യത്തകര്‍ച്ച

മുംബൈ| WEBDUNIA| Last Modified വെള്ളി, 29 ജനുവരി 2010 (11:14 IST)
ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിന് ആവശ്യക്കാര്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് രൂപയുടെ മൂല്യം രണ്ട് പൈസ ഇടിഞ്ഞു. ആഗോള കറന്‍സികള്‍ക്കെതിരെ ഡോളര്‍ ശക്തമായ നിലയിലാണ് വ്യാപാരം നടക്കുന്നത്.

ഫോറെക്സ് വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ട് പൈസ ഇടിഞ്ഞ് 46.37 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഓഹരി വിപണികളില്‍ നഷ്ടം തുടരുന്നതും ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിന് ആവശ്യം വര്‍ധിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് ഡീലര്‍മാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :