രൂപയുടെ മൂല്യത്തില്‍ ഇടിവ്

മുംബൈ| WEBDUNIA| Last Modified ബുധന്‍, 25 മെയ് 2011 (10:35 IST)
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ബുധനാഴ്ച 10 പൈസയുടെ നഷ്ടമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 45.31 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ ഒരു പൈസയുടെ നേട്ടത്തോടെ 45.21/22 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്.

മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളര്‍ കരുത്ത് ആര്‍ജ്ജിച്ചതാണ് രൂപയ്ക്ക് വിനയായത്. വിപണിയിലെ മോശം തുടക്കവും രൂപയ്ക്ക് തിരിച്ചടിയായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :