രാജുവിന്‍റെ ജാമ്യാപേക്ഷ തള്ളി

ഹൈദരാബാദ്| WEBDUNIA|
സത്യം മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജു, സഹോദരന്‍ രാമരാജു, കമ്പനി മുന്‍ സി‌എഫ്‌ഒ വദ്‌ലമണി ശ്രീനിവാസ് എന്നിവരുടെ ജാമ്യാപേക്ഷ ഹൈദരാബാദ് നമ്പര്‍-6 മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി തള്ളി. കഴിഞ്ഞ മാസം ഇതേ കോടതി മൂന്ന് പേരുടെയും ജമ്യാപേക്ഷ നിരസിച്ചതിനെത്തുടര്‍ന്ന് ഇവര്‍ വീണ്ടും ഹര്‍ജി നല്‍കുകയായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇവര്‍ ചഞ്ചല്‍ഗുഡ ജയിലില്‍ കഴിയുകയാണ്.

കമ്പനി കണക്കുകളില്‍ 7800 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് കഴിഞ്ഞ ജനുവരി ഏഴിന് രാമലിംഗ രാജു നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ആന്ധ്രാപ്രദേശ് പൊലീസിലെ സി‌ഐ‌ഡി വിഭാഗം മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.

അതിനിടെ സത്യം കുംഭകോണവുമായി ബന്ധപ്പെട്ട് സിബി‌ഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ആന്ധ്ര പൊലീസിലെ സി ബി സി ഐ ഡി വിഭാഗമാണ് ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :