മോട്ടോറോളയുടെ ഡിഫൈ പുറത്തിറക്കി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 1 ഫെബ്രുവരി 2011 (18:10 IST)
PRO
PRO
മോട്ടോറോള മൊബൈലിറ്റി ഇന്ത്യ സ്മാര്‍ട്ഫോണ്‍ ‘ഡിഫൈ‘ ഇന്ത്യയില്‍ പുറത്തിറക്കി. ഇതിനോടകം തന്നെ അമേരിക്ക, യൂറോപ്പ്‌, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ പുറത്തിറക്കിയ ഡിഫൈക്ക്‌ 18,990 രൂപയായാണ് ഇന്ത്യന്‍ വിപണിയില്‍ വില.

ആന്‍ഡ്രോയ്‌ഡ്‌ 2.1 ഓപ്പറേറ്റിംഗ്‌ സിസ്‌റ്റമാണ്‌ മോട്ടറോള ഡിഫൈയിയെ പ്രവര്‍ത്തിപ്പിക്കുന്നത്‌. 3.7 ഇഞ്ച്‌ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്‌ളേ, ഓട്ടോഫോക്കസ്‌-ഫ്‌ളാഷ്‌ സവിശേഷതകളുള്ള അഞ്ച്‌ മെഗാപിക്‌സല്‍ ക്യാമറ, 800 മെഗാ ഹെര്‍ട്‌സ്‌ പ്രോസസര്‍ തുടങ്ങിയവയാണ്‌ ഇതിന്റെ മറ്റു പ്രത്യേകതകള്‍.

പൊടി, ജലം എന്നിവയെ പ്രതിരോധിക്കുന്ന തരത്തിലാണ്‌ ഇതിന്റെ പുറംചട്ട രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. സ്‌ക്രീനില്‍ സ്‌ക്രാച്ച്‌ വീഴാത്ത തരത്തിലുള്ള ഡിസ്‌പ്‌ളേയാണ്‌ ഫോണിന്റെ മറ്റൊരു ആകര്‍ഷണമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :