മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഓഗസ്റ്റോടെ

ചെന്നൈ| WEBDUNIA| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2009 (10:47 IST)
വ്യത്യസ്ത സേവനദാതാക്കളെ തെരഞ്ഞെടുക്കുമ്പോള്‍ മൊബൈല്‍ നമ്പറുകള്‍ മാറുന്നതിനെക്കുറിച്ച് ഇനി ഉപയോക്താക്കാള്‍ ആശങ്കപ്പെടേണ്ട. രാജ്യത്ത് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.

ഈ പദ്ധതി നടപ്പില്‍ വരുന്നതോടെ ഒറ്റ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് ഉപയോക്താക്കള്‍ക്ക് വ്യത്യസ്ത സേവനദാതാക്കളെ സ്വീകരിക്കാന്‍ കഴിയും. രാജ്യത്തെ പ്രധാന നഗരങ്ങളിലാണ് വരുന്ന ഓഗസ്റ്റോടെ ഈ പദ്ധതി പരീക്ഷിക്കുകയെന്ന് കേന്ദ്ര ഐടി മന്ത്രി എ രാജ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ മറ്റ് പട്ടണങ്ങളിലും പദ്ധതി തുടങ്ങും. ചെന്നൈയില്‍ ബി‌എസ്‌എന്‍‌എല്ലിന്‍റെ 3ജി സേവനങ്ങളുടെ ഉല്‍ഘാടനവേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാജ.

സര്‍ക്കാരിന്‍റെ പുതിയ നീക്കം സ്വാഗതാര്‍ഹമാണെന്ന് ബി‌എസ്‌എന്‍‌എല്‍ ചെയര്‍മാന്‍ കുല്‍‌ദീപ് ഗോയല്‍ പറഞ്ഞു. ഇതിലൂടെ ബി‌എസ്‌എന്‍‌എല്ലിന് കൂടുതല്‍ ഉപഭോക്താക്കളെ കിട്ടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :