മൊബൈല്‍ ടവറുകളിലെ വികിരണതോത് നിയന്ത്രിക്കാന്‍ ടെലികോം മന്ത്രാലയം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വികിരണതോത് വര്‍ധിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടവറുകളിലെ വികിരണതോത് നിയന്ത്രിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നടപടികളെടുക്കുന്നു.

നിയമം ലംഘിക്കുന്ന മൊബൈല്‍ ഫോണ്‍ കമ്പനികളില്‍ നിന്ന് കനത്ത പിഴ ഈടാക്കും. നിലവില്‍ അന്താരാഷ്ട്ര മാനദണ്ഡ പ്രകാരം വികിരണ തോതിന്റെ പത്തിലൊന്നെ പുറത്തുവിടാന്‍ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക് അധികാരമുള്ളൂ.

ഇപ്പോള്‍ നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് അഞ്ച് ലക്ഷം രൂപയാണു പിഴയിട്ടിരിക്കുന്നത്. അത് പത്ത് ലക്ഷം രൂപയാക്കി ഉയര്‍ത്താനും നീക്കമുണ്ട്. പിഴയിനത്തില്‍ വിവിധ കമ്പനികളില്‍ നിന്നും 351 കോടി രൂപയോളം കേന്ദ്രസര്‍ക്കാരിന് ലഭിക്കാനുണ്ട്. അതിനാല്‍ ടെലികോം മന്ത്രാലയം കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനും സാധ്യതയുണ്ട്.

മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വികിരണം കൂടുന്നതിനാല്‍ അര്‍ബുദം, ത്വക് രോഗങ്ങള്‍ എന്നിവ വര്‍ധിക്കുന്നതായി നേരത്തെ ആരോഗ്യവിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ഈ കണ്ടത്തെലിനെ തുടര്‍ന്നാണ് കേന്ദ്ര ടെലികോം മന്ത്രാലയം നടപടികളെടുക്കുന്നത്.

നക്‌സല്‍ബാധിത മേഖലകളില്‍ 2200-ഓളം മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനും ഇതിനായി 3046 കോടി രൂപ വകയിരുത്താന്‍ തീരുമാനിച്ചതായും ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. ഒമ്പത് സംസ്ഥാനങ്ങളിലാണ് ടവറുകള്‍ സ്ഥാപിക്കുക. ആന്ധ്രാപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് സ്ഥാപിക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :