മാരുതിയുടെ ജനകീയ കാര്‍ ഉടന്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
മാരുതി 800 ന്റെ നിര്‍മ്മാണം നിര്‍ത്തുമ്പോഴേക്കും മാരുതി കുടുംബത്തില്‍ നിന്നു തന്നെ മറ്റൊരു സര്‍വസമ്മതന്‍ ജനമധ്യത്തിലെത്തും. മാരുതിയുടെ വിലകുറഞ്ഞ കാറായ സെര്‍വൊ 2010 മെയ്-ജൂണ്‍ മാസത്തോടെ ഇന്ത്യന്‍ നിരത്തിലിറങ്ങുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നു.

ടാറ്റാ മോട്ടോഴ്സിന്റെ ജനപ്രിയ കാര്‍ മോഡലായ ‘നാനോ’യുടെ മുഖ്യ എതിരാളിയായിട്ടായിരിക്കും സെര്‍വോ നിരത്തിലിറങ്ങുക. സാധാരണക്കാരുടെ കാര്‍ എന്ന ഖ്യാതി നേടിയ മാരുതി 800ന്റെ നിര്‍മ്മാണം 2012 ഓടെ കമ്പനി നിര്‍ത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് സെര്‍വോയുടെ അരങ്ങേറ്റത്തിന് കളമൊരുങ്ങിയത്.

മാരുതിയുടെ പുതിയ ജനകീയ മോഡലിന് 1.5 ലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. നാനൊയെക്കാള്‍ അല്‍പ്പം വില കൂടുമെങ്കിലും വിപണിയില്‍ ഈ ചെറുകാര്‍ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നാണ് ഓട്ടോമോട്ടീവ് വിദഗ്ധരുടെ അഭിപ്രായം.

മെച്ചപ്പെട്ട മൈലേജ് വാഗ്ദാനം ചെയ്യുന്ന പുതിയ മാരുതി മോഡലില്‍ യാത്രാ സുഖത്തിനായി കൂടുതല്‍ സ്ഥലസൌകര്യവും ഉറപ്പാക്കുന്നു. 660 സിസി പെട്രോള്‍ എഞ്ചിന് 60 ബി‌എച്ച്‌പി ശക്തിയാണുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :