മാരുതി കാറുകളുടെ വില വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി കാറുകളുടെ വിലവര്‍ദ്ധിപ്പിച്ചു. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ വര്‍ദ്ധനവാണ് വിലകൂട്ടാന്‍ പ്രേരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.

മാരുതിയുടെ വിവിധ മോഡലുകള്‍ക്ക്‌ ആയിരം രൂപ മുതല്‍ 8000 രൂപ വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. പുതിയ കോംപാക്‌ട്‌ കാറായ ആള്‍ട്ടോ കെ ടെന്‍ മോഡലിനെ വിലവര്‍ദ്ധനയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതിനാല്‍ 2011 മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് മാരുതി നേരത്തേ അറിയിച്ചിരുന്നു.

നേരത്തെ ഹ്യൂണ്ടായ്‌, ജനറല്‍ മോട്ടോഴ്‌സ്‌, ഫോക്‌സ്‌വാഗണ്‍, ടാറ്റ മോട്ടോഴ്‌സ്‌, മഹീന്ദ്ര ആന്റ്‌ മഹീന്ദ്ര തുടങ്ങിയ കമ്പനികളും കാര്‍വില വര്‍ദ്ധിപ്പിച്ചിരുന്നു. സ്വാഭാവിക റബറിന്റെ വില കിലോഗ്രാമിന്‌ നൂറ്‌ രൂപയില്‍ നിന്ന്‌ ഇരുന്നൂറ്‌ രൂപയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കാര്‍ വില വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതമായത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :