മാരുതി എഞ്ചിന്‍ ഉല്‍പാദനം ഉയര്‍ത്തുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 20 ഏപ്രില്‍ 2010 (15:15 IST)
PRO
മാരുതി സുസുക്കി മോട്ടോര്‍സ് ഇന്ത്യയില്‍ എഞ്ചിന്‍ ഉല്‍‌പാദനം ഉയര്‍ത്താന്‍ ഒരുങ്ങുന്നു. മലിനീകരണം കുറഞ്ഞ തരത്തിലുള്ള എഞ്ചിനുകളാണ് കൂടുതലായി ഉല്‍‌പാദിപ്പിക്കുക. കടുത്ത മലിനീകരണ നിയന്ത്രണ നിയമം മൂലം രാജ്യത്തെ പതിമൂന്ന് നഗരങ്ങളില്‍ നിന്ന് മാരുതി കുടുംബത്തിലെ ജനപ്രിയ കാറായ മാരുതി 800 ന്‍റെ വില്‍‌പന നിര്‍ത്തേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മാരുതിയുടെ തീരുമാനമെന്നാണ് സൂചന.

108.2 മില്യന്‍ ഡോളര്‍ ആണ് മാരുതി ഇതിനുവേണ്ടി നിക്ഷേപിക്കുക. എഞ്ചിനുകളുടെ ഉല്‍‌പാദനം മുപ്പത് ശതമാനത്തോളം ഉയര്‍ത്താനാണ് മാരുതി ലക്‍ഷ്യമിടുന്നത്. ഇതോടെ പ്രതിവര്‍ഷം മാരുതി ഉല്‍‌പാദിപ്പിക്കപ്പെടുന്ന എഞ്ചിനുകളുടെ എണ്ണം 1.25 മില്യനായി ഉയരും.

മലിനീകരണം താരതമ്യേന കുറവുള്ള കെ പരമ്പരയിലുള്ള എഞ്ചിനുകളാണ് അധികമായി നിര്‍മ്മിക്കാന്‍ മാരുതി ഒരുക്കുന്നത്. ചെറുകാറുകള്‍ക്കാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്.

ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, പൂനെ, കാണ്‍‌പൂര്‍, അഹമ്മദാബാദ്, സൂററ്റ്, ആഗ്ര തുടങ്ങിയ നഗരങ്ങളിലാണ് മലിനീകരണ നിയന്ത്രണ നിയമം മൂലം മാരുതി 800 ന് വിലക്ക് നേരിടേണ്ടിവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :