ടൊറോന്‍റോ|
WEBDUNIA|
Last Modified വ്യാഴം, 28 ജനുവരി 2010 (10:51 IST)
PRO
മാന്ദ്യത്തെ കുറിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ അവസാനിച്ചെന്നും വളര്‍ച്ചാ നിരക്ക ഉയരുമെന്ന് ലോകത്തിലെ പ്രമുഖ കമ്പനി മേധാവികള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും പ്രൈസ് വാട്ടര്‍ഹൌസ്കൂപ്പേഴ്സ് സര്‍വേ. ആഗോള തലത്തില്‍ 81 ശതമാനം സി ഇ ഒമാരും അടുത്ത ഒരു വര്‍ഷത്തിനകം വളര്‍ച്ച കൈവരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചതായി കണ്‍സള്‍ട്ടന്‍സി അഭിപ്രായപ്പെട്ടു. 19 ശതമാനം പേര്‍ മാത്രമാണ് വളര്‍ച്ച സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചത്.
മാന്ദ്യത്തില്‍ നിന്നുള്ള തിരിച്ചുവരവ് ആരംഭിച്ചു കഴിഞ്ഞതായി സര്‍വേയില്‍ പങ്കെടുത്ത 13 ശതമാനം പേരും അഭിപ്രായപ്പെട്ടു. എന്നാല്‍, 2009 മുതല്‍ തിരിച്ചുവരവ് തുടങ്ങിയതായി ചൈനയില്‍ നിന്നുള്ള 67 ശതമാനം സി ഇ ഒമാരും പറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.
ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ഭയം കുറഞ്ഞുതുടങ്ങിയതായും സി ഇ ഒമാര്‍ക്ക് നല്ല പ്രതീക്ഷയാണ് ഉള്ളതെന്നും പ്രൈസ് വാട്ടര്‍ഹൌസ്കൂപ്പേഴ്സ് സി ഇ ഒ പ്രസ്താവനയില്‍ പറഞ്ഞു. സി ഇ ഒമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചത് പുതിയ ജോലി സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് സര്‍വേ ചൂണ്ടിക്കാട്ടി. സ്റ്റാഫുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം സി ഇ ഒമാരും അഭിപ്രായപ്പെട്ടു.
കാനഡ, ഏഷ്യാ-പസഫിക് ഭാഗത്തുള്ള പകുതി സി ഇ ഒമാരും ഈ വര്‍ഷം തന്നെ സ്റ്റാഫുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നാണ് അറിയിച്ചത്. അതേസമയം, ഈ വര്‍ഷം ജോലിക്കാരെ കുറയ്ക്കുമെന്ന് 25 ശതമാനം സി ഇ ഒമാര്‍ അഭിപ്രായപ്പെട്ടു.