മാന്ദ്യം ഇന്‍ഷുറന്‍സ് മേഖലയിലും

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 31 ജൂലൈ 2009 (15:45 IST)
സാമ്പത്തിക മാന്ദ്യം രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖലയേയും സാരമായി ബാധിച്ചതായി റിപ്പോര്‍ട്ട്. ഇന്‍ഷുറന്‍സ് സ്ഥാ‍പനങ്ങളുടെ പ്രീമിയം വരുമാന വളര്‍ച്ചയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഗണ്യമായ കുറവുണ്ടായതായി സര്‍ക്കാര്‍ അറിയിച്ചു.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍റെ പ്രീമിയം വരുമാനത്തില്‍ 2009 സാമ്പത്തിക വര്‍ഷം 4.45 ശതമാനത്തിന്‍റെ ഉയര്‍ച്ച മാത്രമാണുണ്ടായത്. തൊട്ട് മുന്‍ വര്‍ഷം 17.19 ശതമാനത്തിന്‍റെ ഉയര്‍ച്ചയുണ്ടായ സ്ഥാനത്താണിത്. കേന്ദ്ര സാമ്പത്തിക സഹമന്ത്രി നമോ നാരയണ്‍ മീനയാണ് ഇക്കാര്യമറിയിച്ചത്.

മൊത്തം ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെയും കഴിഞ്ഞ വര്‍ഷത്തെ വരുമാനം 2.24 ട്രില്യണ്‍ രൂപയാണ്. മുന്‍ വര്‍ഷം ഇത് 2.01 ട്രില്യണ്‍ രൂപയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :