മഹീന്ദ്ര ആന്റ് മഹീന്ദ്ര വാഹനങ്ങളുടെ വിലവര്‍ധിപ്പിച്ചു. 1.5 ശതമാനം മുതല്‍ രണ്ട് ശതമാനം വരെയാണ് വില വര്‍ധിപ്പിച്ചിട്ടുള്ളത്.
ഓരോ മോഡലുകളിലും 7,000 മുതല്‍ 15,000 രൂപയുടെ വരെ വര്‍ധനവുണ്ടാകും. നേരത്തേ ജനുവരിയിലും കമ്പനി വാഹനങ്ങളുടെ വിലയില്‍ വര്‍ധനവ് വരുത്തിയിരുന്നു.
വാഹനനിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാലാണ് ഈ തീരുമാനമെന്ന് കമ്പനി വക്താവ് പവന്‍ ഗോയങ്ക അറിയിച്ചു. സ്‌കോര്‍പിയോ, ബൊലേറോ, മൂന്നുചക്ര വാഹനങ്ങള്‍ എന്നിവയാണ് എന്നിവയാണ് കമ്പനി വിറ്റഴിക്കുന്ന പ്രധാന വാഹനങ്ങള്‍.