പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹിന്ദ്ര ആന്‍ഡ് മഹിന്ദ്രയുടെ അറ്റാദായത്തില്‍ വര്‍ധന. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 44.17 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്.
കമ്പനിയുടെ അറ്റാദായം 874.48 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 606.54 കോടി രൂപയായിരുന്നു.
കമ്പനിയുടെ അറ്റവില്‍പ്പന 9,241.28 കോടി രൂപയായിട്ട് വര്‍ധിച്ചു. മുന്‍വര്‍ഷം ഇത് 3079.73 കോടി രൂപയായിരുന്നു.