മഹിന്ദ്ര ലൈഫ്സ്പേസിന്റെ ലാഭം 32 കോടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
റിയല്‍ എസ്റ്റേറ്റ് കമ്പനിയായ മഹിന്ദ്ര ലൈഫ്സ്പേസ് ഡവലപേഴ്സിന്റെ ലാഭത്തില്‍ വര്‍ധന. നികുതി കഴിച്ചുള്ള ലാഭത്തില്‍, മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ 5.34 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

കമ്പനിയുടെ ലാഭം 32.12 കോടി രൂപയായിട്ടാണ് വര്‍ധിച്ചത്. തൊട്ടുമുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 30.49 കോടി രൂപയായിരുന്നു.

അതേസമയം കമ്പനിയുടെ വരുമാനത്തില്‍ 12.5 ശതമാനത്തിന്റെ ഇടിവുണ്ടായി. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ ലാഭം 139.96 കോടി രൂപയായിട്ടാണ് കുറഞ്ഞത്. മുന്‍‌വര്‍ഷം ഇത് 163.83 കോടി രൂപയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :