ഭവന, വാഹന വായ്പ നിരക്ക് കുറയും

മുംബൈ| WEBDUNIA|
സുപ്രധാന പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് വീണ്ടും കുരവ് വരുത്തിയതോടെ ഭവന വായ്പ നിരക്ക് വീണ്ടും കുറയും. ഭവന വായ്പ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എറ്റവുംകുറഞ്ഞ നിരക്കിലെത്താന്‍ സാധ്യതയുണ്ടെന്നാണ് വിവിധ ബാങ്കുകള്‍ അഭിപ്രായപ്പെടുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇതിനകം തന്നെ ഭവന വായ്പ പലിശ നിരക്ക് ഒരു വര്‍ഷത്തേക്ക് എട്ട് ശതമാനമായി കുറച്ചിട്ടുണ്ട്. ഏതാനും പൊതുമെഖല ബാങ്കുകള്‍അഞ്ചുലക്ഷം രൂപവരെയുള്ള വായ്‌പകള്‍ 8.5 ശതമാനത്തിനും അതിനുമുകളില്‍ 20 ലക്ഷം വരെ 9.25 ശതമാനത്തിനും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.

വാഹന വായ്പ നിരക്കില്‍ ബാങ്കുകള്‍ കൂടുതല്‍ നടപടി കൈകൊള്ളാന്‍ സാധ്യതയുണ്ട്. കാര്‍ വായ്പ നിരക്കില്‍ എസ്ബിഐയും പിഎന്‍ബിയും ഇതിനകം തന്നെ കുറവേര്‍പ്പെടുത്തിയിട്ടുണ്ട്. എസ്ബിഐ കാര്‍വായ്പ നിരക്ക് 10 ശതമാനമയി കുറച്ചപ്പോള്‍ പിഎന്‍ബി 10.5 ശതമാനമായാണ് കുറച്ചത്.

റിപോ നിരക്ക്‌ 5 ശതമാനമായി കുറഞ്ഞതോടെ റിസര്‍വ്‌ ബാങ്കില്‍നിന്ന്‌ കൂടുതല്‍ പണം കടമെടുത്ത്‌ ഉയര്‍ന്ന പലിശക്ക്‌ ബാങ്കുകള്‍ക്ക്‌ വായ്‌പ നല്‍കാനാവും. അതേപോലെ റിവേഴ്‌സ്‌ റിപോ നിരക്ക്‌ കുറഞ്ഞതിനാല്‍ കൂടുതല്‍ പണം റിസര്‍വ്‌ ബാങ്കിലേക്ക്‌ പോകാതെ ലാഭകരമായ സംരംഭങ്ങളിലേക്ക്‌ വിനിയോഗിക്കാന്‍ ബാങ്കുകള്‍ ശ്രമിച്ചേക്കും. ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കാനും വ്യവസായ മേഖലയിലെ തൊഴില്‍ നഷ്ടം കുറയ്ക്കാനും റിസര്‍വ് വാങ്കിന്‍റെ പുതിയ നടപടികള്‍ക്ക് ആവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :