ഭക്‍ഷ്യവിലപ്പെരുപ്പത്തില്‍ വര്‍ധന

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 24 ഫെബ്രുവരി 2011 (13:49 IST)
PRO
PRO
രാജ്യത്തെ ഭക്‍ഷ്യവിലപ്പെരുപ്പത്തില്‍ വീണ്ടും വര്‍ധന. ഫെബ്രുവരി 12ന് അവസാനിച്ച ആഴ്ച്ചയില്‍ ഭക്‍ഷ്യവിലപ്പെരുപ്പ നിരക്ക് 11.05 ശതമാനത്തിലെത്തി.

മാംസ്യം, പച്ചക്കറി, മുട്ട, പാല്‍ എന്നിവയുടെ വിലയിലുണ്ടായ വന്‍ കുതിപ്പാണ് ഭക്‍ഷ്യ വിലപ്പെരുപ്പത്തിലും പ്രതിഫലിച്ചത്. മല്‍സ്യം, മാംസ്യം, മുട്ട എന്നിവയുടെ വിലയില്‍ 14.79 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ധാന്യം, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയുടെ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ മൊത്തം പച്ചക്കറികളുടെ വിലയില്‍ 15.89 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :