ഭക്‍ഷ്യവിലപ്പെരുപ്പത്തില്‍ വര്‍ദ്ധന

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
തുടര്‍ച്ചയായ രണ്ടാഴ്ച്ചത്തെ ഇടിവിനുശേഷം ഭക്‍ഷ്യവിലപ്പെരുപ്പത്തില്‍ വര്‍ദ്ധന. ജനുവരി 15ന് അവസാനിച്ച ആഴ്ചയില്‍ ഭക്‍ഷ്യവിലപ്പെരുപ്പം ‍15.57 ശതമാനമായിട്ടാണ് ഉയര്‍ന്നത്.

ഉള്ളി അടക്കമുള്ള പച്ചക്കറികളുടെ വിലയിലുണ്ടായ കുതിപ്പാണ് ഇപ്പോള്‍ നിരക്കുയരാന്‍ കാരണമായത്. അതേസമയം, ഭക്‍ഷ്യവിലപ്പെരുപ്പത്തില്‍ നേരിയ വര്‍ധനവ് മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും കേന്ദ്രം എടുത്ത നടപടികളുടെ ഫലം പ്രകടമാവാന്‍ ദിവസങ്ങളെടുക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞു.

ജനുവരി 8ന് അവസാനിച്ച ആഴ്ച്ചയില്‍ ഭക്‍ഷ്യവിലപ്പെരുപ്പം 15.52 ശതമാനമായിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനായി ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. റിപ്പോ 6.25 ശതമാനത്തില്‍ നിന്ന് 6.50 ആയിട്ടാണ് ഉയര്‍ത്തിയത്. റിവേഴ്സ് റിപ്പോ 5.25 ശതമാനത്തില്‍ നിന്ന് 5.50 ആയിട്ടാണ് വര്‍ദ്ധിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :