ഭക്‍ഷ്യഎണ്ണകള്‍ക്കും വില വര്‍ദ്ധിക്കുന്നു

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 17 ജനുവരി 2011 (18:14 IST)
കുതിച്ചുയരുന്ന പച്ചക്കറി വിലയ്‌ക്കു പിന്നാലെ ഭക്‍ഷ്യഎണ്ണകളുടെ വിലയും വര്‍ദ്ധിക്കുന്നു.64 % വരെയാണ്‌ ഭക്‍ഷ്യ എണ്ണകള്‍ക്ക്‌ ഒരു മാസത്തിനുളളില്‍ കൂടിയത്‌.

സൂര്യകാന്തിയെണ്ണയുടെ കിലോയ്‌ക്ക് 68 രൂപയില്‍ നിന്ന്‌ 110 രൂപയായാണ്‌ വര്‍ദ്ധിച്ചിരിക്കുന്നത്.സോയാബീന്‍ എണ്ണയുടെ വില കിലോയ്‌ക്ക് 58 രൂപയില്‍ നിന്ന്‌ 83 ആയി. കടലയെണ്ണ വില കിലോയ്‌ക്ക് 113 രൂപയില്‍ നിന്ന്‌ 134 രൂപയായി വര്‍ദ്ധിച്ചു.കടുകെണ്ണയ്‌ക്ക് കിലോയ്‌ക്ക് 21 രൂപയാണ്‌ വര്‍ദ്ധിച്ചിരിക്കുന്നത് .

അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലവര്‍ധനയുടെ പ്രതിഫലനമാണ്‌ ഉണ്ടായതെന്ന്‌ കരുതുന്നത്.സൂര്യകാന്തി എണ്ണയുടെ ദൌര്‍ലഭ്യമാണ് അതിന്റെ വില വര്‍ദ്ധിക്കാന്‍ കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :