ബ്രസല്‍സിലേക്ക്‌ ജെറ്റ്‌ എയര്‍വേയ്‌സ്‌

ന്യൂഡല്‍ഹി| WEBDUNIA|

യൂറോപ്പിലെ സുഖവാസ കേന്ദ്രവും വ്യാവസായിക നഗരവുമായ ബ്രസല്‍സിലേക്ക്‌ ഇന്ത്യയില്‍ നിന്ന്‌ വിമാന സര്‍വീസ്‌ ആരംഭിക്കാന്‍ ജെറ്റ്‌ എയര്‍വെയ്‌സ്‌ തീരുമാനിച്ചു.

സാഹാറയുമായുള്ള ലയനത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര വിമാന കമ്പനിയായി മാറിയ ജറ്റ്‌ എയര്‍വെയ്‌സ്‌ ഓഗസ്റ്റ്‌ അഞ്ചു മുതലാണ്‌ മുബൈയില്‍ നിന്ന്‌ ബ്രസല്‍സിലേക്ക്‌ വിമാന സര്‍വീസ്‌ ആരംഭിക്കുന്നത്‌.

ഇതോടൊപ്പം അമേരിക്കയിലെ ന്യൂജഴ്‌സിയിലെ ന്യൂവാര്‍ക്കിലേക്കും ജെറ്റ്‌ എയര്‍വേസ്‌ വിമാന സര്‍വീസ്‌ ആരംഭിക്കുന്നു. ഈ രണ്ട്‌ പുതിയ വിമാന സര്‍വീസുകളും പ്രതിദിനമുള്ളവയാണ്‌.

ഇത്‌ കൂടാതെ ബ്രസല്‍സ്‌ വഴി അടുത്തു തന്നെ ഡെല്‍ഹിയില്‍ നിന്ന്‌ കാനഡയിലെ ടൊറോേ‍ന്‍ാ‍യിലേക്കും പുതിയ വിമാന സര്‍വീസ്‌ ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്‌ ജെറ്റ്‌ എയര്‍ വെയ്‌സ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :