ബോയിംഗ് 10,000 തൊഴിലുകള്‍ കുറയ്ക്കുന്നു

ലണ്ടന്‍| WEBDUNIA|
പ്രമുഖ വിമാന നിര്‍മ്മാതാക്കളായ ബോയിംഗ് 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു. 4,500 പേരെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നതായി കമ്പനി നേരത്തെ അറിയിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി അനുഭവപ്പെട്ടുതുടങ്ങിയതിനെത്തുടര്‍ന്നാണ് കൂടുതല്‍ പിരിച്ചുവിടലുകള്‍ക്ക് കമ്പനി നിര്‍ബന്ധിതമായത്.

മൊത്തം തൊഴില്‍ ക്ഷമതയുടെ ആറ് ശതമാനം കുറവ് വരുത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ജീവനക്കാരുടെ സമരം മൂലം വിതരണത്തില്‍ തടസ്സം നേരിട്ടതിനാല്‍ 2008 സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തില്‍ കമ്പനിയ്ക്ക് ഭീമമായ നഷ്ടം സംഭവിച്ചിരുന്നു. 56 മില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് കമ്പനി നാലാം പാദത്തില്‍ നേരിട്ടത്. തൊട്ട് മുന്‍ വര്‍ഷം ഈ സമയത്ത് 1.01 ബില്യണ്‍ നേട്ടമുണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നു.

ബോയിംഗിലെ ജീവനക്കാരുടെ സമരം മുഖ്യ എതിരാളിയായ എയര്‍ബസിനാണ് ഗുണം ചെയ്തത്. ബോയിംഗിന് ഏകദേശം 70 വിമാനങ്ങളുടെ വിതരണം മുടങ്ങിയപ്പോള്‍ എയര്‍ബസിന് കൂടുതല്‍ ഓര്‍ഡറുകള്‍ കിട്ടിക്കൊണ്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :