ബിഎസ്എന്‍എല്ലില്‍ പരിധിയില്ലാത്ത ടോക്‍ടൈം

കണ്ണൂര്‍| WEBDUNIA|
PRO
PRO
ഓണത്തോടനുബന്ധിച്ച് ബി എസ് എന്‍ എല്‍ പുതിയ ടോക് ടൈം ഓഫറുകള്‍ അവതരിപ്പിച്ചു. 4000 രൂപയ്ക്ക് മൊബൈലില്‍നിന്ന് ലാന്‍ഡ് ലൈന്‍ ഉള്‍പ്പെടെ രാജ്യത്തെവിടെയുമുള്ള എല്ലാ ബി എസ് എന്‍ എല്‍ നമ്പരിലേക്കും പരിധിയില്ലാതെ ഒരുവര്‍ഷം മുഴുവന്‍ വിളിക്കാനുള്ള സൗകര്യമാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ളത്.

കേരളത്തിലെ ബി എസ് എന്‍ എല്‍ നമ്പറുകളിലേക്ക് പരിധിയില്ലാതെ ഒരുവര്‍ഷം സംസാരിക്കാന്‍ 3,000 മതി. പരിധിയില്ലാത്ത സംസാരസൗകര്യം സി-ടോപ്പ് അപ്പ് വഴി ആക്ടിവേറ്റ് ചെയ്യാം.

എല്ലാ നെറ്റ്‌വര്‍ക്കിലേക്കും സെക്കന്‍ഡിന് ഒരുപൈസ നിരക്കില്‍ വിളിക്കാവുന്ന മാവേലി പ്രീപെയ്ഡ് മൊബൈല്‍ പ്ലാനും ബി എസ് എന്‍ എല്‍ അവതരിപ്പിച്ചിട്ടുണ്ട്. മാവേലി പ്രീപെയ്ഡ് പ്ലാനിന്റെ ഭാഗമായി ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി സ്‌കീമില്‍ കേരളത്തിലെ അഞ്ച് ബി എസ് എന്‍ എല്‍ നമ്പറുകളിലേക്ക് മിനുട്ടിന് 10 പൈസ നിരക്കില്‍ വിളിക്കാം. മറ്റ് ഓപ്പറേറ്ററുടെ നമ്പറാണെങ്കില്‍ മിനുട്ടിന് 30 പൈസ നിരക്കിലാണ് സംസാരിക്കാനാകുക. ആയിരം എസ് എം എസും 60 എം ബി ഇന്‍റര്‍നെറ്റ് ഉപയോഗവും സൗജന്യമായി ലഭിക്കും. പുതിയ കണക്ഷന് 54 രൂപ നല്‍കുമ്പോള്‍ 50 രൂപയുടെ സൗജന്യ സംസാരസമയം ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :