ബാങ്ക് ഓഫ് ബറോഡ അടിസ്ഥാന പലിശ നിരക്ക് 8%

മുംബൈ| WEBDUNIA| Last Modified ബുധന്‍, 30 ജൂണ്‍ 2010 (12:30 IST)
രാജ്യത്തെ മിന്‍‌നിര ബാങ്കുകള്‍ അടിസ്ഥാന നിരക്ക് പ്രഖ്യാപിച്ചു തുടങ്ങി. പൊതുമേഖലാ സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ, അലഹബാദ് ബാങ്ക് അടിസ്ഥാന പലിശ നിരക്ക് പുതുക്കി നിശ്ചിയിച്ചു. അടിസ്ഥാന പലിശ നിരക്ക് എട്ടു ശതമാനമായാണ് നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ജൂലൈ ഒന്നു മുതല്‍ നിലവില്‍ വരുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ പണമിടപാടുകാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അടിസ്ഥാന പലിശ നിരക്ക് പുതുക്കി നിശ്ചിയിച്ചിരുന്നു. അടിസ്ഥാന പലിശ നിരക്ക് 7.5 ശതമാനമായാണ് നിശ്ചയിച്ചത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, അലഹബാദ് ബാങ്ക് എന്നിവ അടിസ്ഥാന പലിശ നിരക്കുകള്‍ പ്രഖ്യാപിച്ചതോടെ ഉടന്‍ തന്നെ മറ്റുള്ള സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും നിരക്ക് പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. മറ്റു ബാങ്കുകളുടെ ബേസ് റേറ്റ് ഏഴ് മുതല്‍ 8.5 ശതമാനം വരെയാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.

പുതിയ ബേസ് റേറ്റ് പ്രഖ്യാപിക്കുന്നതോടെ ബാങ്കുകള്‍ക്കിടയില്‍ ഭവന, വാഹന വായ്പകളിലുള്ള മത്സരം ശക്തിപ്പെടാന്‍ ഇടയുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അടിസ്ഥാന പലിശ നിരക്ക് 8.5 ശതമാനത്തിന് താഴെയായിരിക്കുമെന്ന് കമ്പനി മേധാവി കെ ആര്‍ കാമത്ത് നേരത്തെ അറിയിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :