ബാങ്കിംഗ് ഭീമന്‍മാര്‍ ലണ്ടനില്‍ യോഗം ചേരും

ടോക്കിയൊ| WEBDUNIA|
സാമ്പത്തിക മേഖലയില്‍ കൈക്കൊള്ളേണ്ട നടപടികള്‍ ചര്‍ച്ചചെയ്യാന്‍ ജപ്പാന്‍, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രമുഖ ബാങ്കുകളുടെ ചീഫ് എക്സിക്യൂട്ടീവുമാര്‍ ലണ്ടനില്‍ യോഗം ചേരും. നിക്കി ഇക്കോണമിക്ക് ഡെയിലി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മാര്‍ച്ച് 24ന് നടക്കുന്ന യോഗത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ആഥിത്യം വഹിക്കും. ഏപ്രില്‍ ആദ്യം നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ യോഗം. അമേരിക്കയിലെ ജെപി മോര്‍ഗന്‍ ചെയ്സ് ആന്‍ഡ് കൊ, ബ്രിട്ടനിലെ എച്ച് എസ് ബി സി തുടങ്ങിയ വന്‍കിട ധനകാര്യ സ്ഥാപനങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ജപ്പാനില്‍ നിന്ന് മിത്സുബിഷി യുഎഫ്ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്‍റെ പ്രസിഡന്‍റ് നൊബു കുറോയംഗി പങ്കെടുക്കും.

ധനകാര്യ സ്ഥാപനങ്ങളുടെ നോക്കിനടത്തിപ്പായിരിക്കും യോഗത്തിലെ മുഖ്യ അജണ്ടയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ പത്ര റിപ്പോര്‍ട്ട് സംബന്ധിച്ച് ജാപ്പനീസ് ബാങ്കുകളില്‍ നിന്ന് ആധികാരിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :