അമേരിക്കയിലെ ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ ഉപസ്ഥാപനമായ ഫോര്‍ഡ് ഇന്ത്യ ജീവനക്കാരുടെ എണ്ണം കൂട്ടുന്നു. ഇന്ത്യയില്‍ മാത്രം ഈ വര്‍ഷം 1,000 ജീവനക്കാരെക്കൂടി കൂട്ടാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
മേഖലയിലെ മികച്ച പ്രതിഭകളെ കമ്പനിയിലേക്ക് ആകര്‍ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഫോര്‍ഡിന്‍റെ പുതിയ നീക്കങ്ങള്‍. നിലവില്‍ 6,000 ജീവനക്കാരാണ് കമ്പനിക്ക് ഇന്ത്യയിലുള്ളതെന്ന് ഫോര്‍ഡ് ഇന്ത്യ പ്രസിഡന്‍റും മാനേജിംഗ് ഡയറക്ടറുമായ മൈക്കില്‍ ബോണ്‍ഹാം അറിയിച്ചു.
ജീവനക്കാരാണ് ഓരോ കമ്പനിയുടെയും വിജയം നിശ്ചയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റ് തന്ത്രങ്ങളിലൂടെ നിലവിലെ മാന്ദ്യം മറികടക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്രാസ് മാനേജ്മെന്‍റ് അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.