ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വെള്ളി, 15 ഏപ്രില്‍ 2011 (10:30 IST)
PRO
PRD
ഫോര്‍ഡ് ഇന്ത്യയുടെ ചെറു കാര്‍ ഫിഗോയുടെ വില വര്‍ധിപ്പിച്ചു. ഫിഗോയ്ക്ക് ഒരു ശതമാനമാണ് വില വര്‍ധിപ്പിച്ചത്.
വില വര്‍ധന ഈ മാസം തന്നെ നിലവില്‍ വരുമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. നിര്‍മാണ സാമിഗ്രികളുടെ വില വര്‍ധിച്ച സാഹചര്യത്തിലാണു കാര്‍വില കൂട്ടുന്നത്. മറ്റു മോഡലുകളുടെ വിലയും വര്‍ധിപ്പിക്കുന്നത് ആലോചിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
മിഡ് സൈസ് സെഡാന്‍ ഫിയസ്റ്റയുടെ പുതിയ പതിപ്പ് കമ്പനി പ്രദര്‍ശിപ്പിച്ചു. കമ്പനി പുതുതായി ഇറക്കുന്ന എട്ടു മോഡലുകളില്‍ ആദ്യത്തേതാണ് പുതിയ ഫിയസ്റ്റയെന്ന് ഫോര്‍ഡ് ഇന്ത്യ പ്രസിഡന്‍റും എംഡിയുമായ മൈക്കല്‍ ബൊനാം പറഞ്ഞു. ചെന്നൈ പ്ലാന്‍റിലാണു പുതിയ ഫിയസ്റ്റയുടെ നിര്‍മാണം. ഇത് ജൂലൈയോടെ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു.