ബാംഗ്ലൂര്‍|
WEBDUNIA|
Last Modified വെള്ളി, 21 മാര്‍ച്ച് 2014 (12:50 IST)
PRO
സ്മാര്‍ട് ഫോണ്‍ മെസഞ്ചര്‍ ആപ്ലിക്കേഷനായ വാട്ട്സ്‌ആപ്പിനെ ഏറ്റെടുത്ത് ഒരു മാസം തികയുമ്പോള്‍ സൗജന്യ വോയ്സ് കോളിംഗ് സംവിധാനവുമായി ഫെയ്സ് ബുക്ക് സ്വന്തം മെസഞ്ചര്‍ ആപ്ലിക്കേഷനു മാറ്റുകൂട്ടുന്നു.
ഫെയ്സ് ബുക്ക് മെസഞ്ചര്‍ ആപ്ലിക്കേഷനില്‍ മൊബെയില്‍ ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്‌തുപയോഗിക്കുന്ന ഐഫോണ്‍, ആന്‍ഡ്രോയ്ഡ് ഉപയോക്‌താക്കള്‍ക്കു മാത്രമേ നിലവില്‍ ഇതു പ്രയോജനപ്പെടുത്താനാവൂ.
വാട്ട്സ് ആപ്പ് ഏതാനും മാസത്തിനുള്ളില്‍ സൗജന്യ കോളിങ് സംവിധാനം അവതരിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരിക്കെയാണ് ഫെയ്സ് ബുക്ക് മെസഞ്ചര്‍ യുഎസിലും കാനഡയിലും മാത്രം ലഭ്യമാക്കിയിരുന്ന സൗജന്യ വോയ്സ് കോളിങ് സംവിധാനം ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുന്നത്.