പ്രിയങ്കയ്ക്ക് പ്രതിഫലം ഒമ്പത് കോടി

മുംബൈ| WEBDUNIA|
PRO
PRO
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. സന്‍‌ജീര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയങ്ക കരാര്‍ ഒപ്പിട്ടത് ഒമ്പത് കോടി രൂപയ്ക്കാണെന്നാണ് ബോളിവുഡ് വാര്‍ത്താവൃത്തങ്ങള്‍ പറയുന്നത്.

കത്രീന കൈഫ്, കരീന കപൂര്‍, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങിയവര്‍ക്ക് സാധാരണ രണ്ട് കോടി മുതല്‍ നാല് കോടി വരെയാണ് പ്രതിഫലം ലഭിക്കാറുള്ളത്. റോബോട്ട് എന്ന രജനീകാന്ത് ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യ റായിക്ക് 5.5 കോടി രൂപ പ്രതിഫലം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഹീറോയിന്‍ എന്ന ചിത്രത്തിന് കരീനയ്ക്ക് ആറ് കോടി രൂപ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രിയങ്ക സന്‍‌ജീറിലൂടെ, ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന ബോളിവുഡ് നടിയായി മാറിയിരിക്കുകയാണ്.

ഉയര്‍ന്ന പ്രതിഫലത്തിന് സന്‍‌ജീറില്‍ അഭിനയിക്കാന്‍ കരാറായതായി പ്രിയങ്കയുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഫലമെത്രെയെന്ന് സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :