പ്രതിരോധാത്മക സമീപനത്തിനെതിരെ മന്‍മോഹന്‍

ന്യൂഡല്‍ഹി| WEBDUNIA|
വ്യാപാര-വ്യവസായ-സേവന മേഖലഖളില്‍ വ്യാവസായിക രാജ്യങ്ങള്‍ പ്രതിരോധാത്മക സമീപനം സ്വീകരിക്കുന്നതിനെതിരെ ജി-20 യോഗം വിശ്വസനീയ നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.

ലണ്ടനില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പുറപ്പെടുന്നതിനുമുമ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സാമ്പത്തിക മാന്ദ്യകാലത്ത് വ്യാവസായിക രാജ്യങ്ങള്‍ സ്വീകരിക്കുന്ന പ്രതിരോധാത്മക സമീപനത്തെ സിംഗ് നിശിതമായി വിമര്‍ശിച്ചത്.

പ്രതിസന്ധികാലത്ത് വികസ്വര രാജ്യങ്ങളിലേക്ക് മതിയായ അളവില്‍ സാമ്പത്തിക ഒഴുക്ക് നിലനിര്‍ത്തിയാല്‍ മാത്രമേ ആഗൊള മൂലധന ഒഴുക്ക് നിലക്കുന്നതിന്‍റെ പ്രത്യാഘാതത്തില്‍ നിന്ന് കരകയറാനാകൂവെന്നും സിംഗ് വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അമരിക്കന്‍ സര്‍ക്കാരിന്‍റെ ധനരക്ഷാ പദ്ധതി സ്വീകരിക്കുന്ന സ്ഥാപനങ്ങള്‍ നിയമനങ്ങളില്‍ ആ രാജ്യത്തെ പൌരന്‍മാര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഒബാമ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്‍മോഹന്‍റെ പ്രസ്താവന.

വ്യാഴാഴ്ച അമേരിക്കന്‍ പ്രസിഡന്‍റ് ബരക്ക്‌ ഒബാമയുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയിലും ഈ വിഷയം പരിഗണനയ്ക്ക് വന്നേക്കും. ഒബാമ അമേരിക്കന്‍ പ്രസിഡന്‍റായ ശേഷം ആദ്യമായാണ്‌ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്‌.

ആഗോള സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്‌ ജി-20 ഉച്ചകോടി ചേരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :