പ്രതിരോധ ആയുധക്കരാര്‍: ഇടനിലക്കാരി സുബി മാലിയെ ചോദ്യം ചെയ്തു

കൊച്ചി| WEBDUNIA|
PRO
PRO
പ്രതിരോധ ആയുധക്കരാര്‍ അഴിമതിക്കേസില്‍ മുഖ്യ ഇടനിലക്കാരി സുബി മാലി സിബിഐക്കു മുന്‍പാകെ ഹാജരായി. കേസിലെ മൂന്നാം പ്രതിയായ സുബി മാലി കൊച്ചി ഓഫിസിലാണ് ഹാജരായത്.

മുംബൈ സ്വദേശിനിയായ സുബി മാലി. ഇവരെ സിബിഐ ചോദ്യം ചെയ്തു. നേരത്തെ മുംബൈയില്‍ വച്ച് സിബിഐ ഇവരെ ചോദ്യം ചെയ്തിരുന്നു.

സര്‍ക്കാരിന്റെ ആയുധ ഫാക്ടറികള്‍ക്ക് ടാങ്ക് സ്‌പെയര്‍പാര്‍ട്ടുകള്‍ നല്‍കുന്നതില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച് കോടികള്‍ തട്ടിയെന്നാണ് കേസ്. മുംബൈയിലുള്ള സുബിഷ് ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സുബി മാലി. ടെന്‍ഡര്‍ വിളിച്ചപ്പോള്‍ നിശ്ചയിച്ച വിലയേക്കാള്‍ അറുപത് ശതമാനം കൂട്ടിപ്പറഞ്ഞ് ഇടനിലക്കാരിയായ സുബി മാലി കോടികള്‍ തട്ടിയെടുത്തെന്നാണ് കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :