പൈലറ്റുമാര്‍ക്കെതിരെ എയര്‍ ഇന്ത്യയുടെ കോടതിയലക്‍ഷ്യ ഹര്‍ജി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പൈലറ്റുമാര്‍ സമരം തുടര്‍ന്ന സാഹചര്യത്തില്‍ എയര്‍ ഇന്ത്യ കോടതിയലക്‍ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. പൈലറ്റുമാര്‍ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.

സമരം നിയമവിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മാനേജ്മെന്റ്, സമരം ചെയ്യുന്ന പൈലറ്റുമാര്‍ക്കെതിരെ കോടതിയലക്‍ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് രാജ്യത്ത് വ്യോമഗതാഗതം താറുമാറായിരുന്നു. നിരവധി സര്‍വീസുകള്‍ റദ്ദു ചെയ്യേണ്ടി വന്നു. ടിക്കറ്റ് റദ്ദാക്കുന്നതിലൂടെയും മറ്റ് ചെലവുകളും കാരണം 250 കോടിയുടെ നഷ്ടമാണ് എയര്‍ ഇന്ത്യക്ക് ഇതുവരെ ഉണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :