പെട്രോള്‍ ലിറ്ററിന് നാല് രൂപ കുറച്ചേക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്ത് പെട്രോള്‍ കുറച്ചേക്കും. പെട്രോള്‍ നാല് കുറയ്ക്കാനാണ് കമ്പനികള്‍ ആലോചിക്കുന്നത്.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതിനെ തുടര്‍ന്നാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാകുന്നത്.

പെട്രോള്‍ വില ലിറ്ററിന് 6.28 രൂപ വര്‍ധിപ്പിച്ചതില്‍ 2.20-2.30 രൂപ കുറയ്ക്കാന്‍ പെട്രോള്‍ കമ്പനികള്‍ കഴിഞ്ഞമാസം തയ്യാറായിരുന്നു. പിന്നീട് ക്രൂഡ് ഓയില്‍ വില ഇടിഞ്ഞിട്ടും രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല. ഇപ്പോള്‍ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്ന സാഹചര്യത്തിലാണ് പെട്രോള്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാകാതിരുന്നത്. ഇപ്പോള്‍ രൂപ തകര്‍ച്ചയില്‍ നിന്ന് കരകയറുന്നതിനാല്‍ പെട്രോല്‍ വില കുറയ്ക്കാന്‍ കഴിയുമെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :