പൂഞ്ച് ലോയിഡിന് ഖത്തര്‍ കരാര്‍

Punj Lloyd
FILEFILE
ഇന്ത്യയിലെ നിര്‍മ്മാണ രംഗത്തെ പ്രമുഖ കമ്പനികളില്‍ ഒന്നായ പൂഞ്ച് ലോയിഡ് ഖത്തര്‍ പെട്രോളിയം കമ്പനിക്ക് വേണ്ടിയുള്ള പൈപ്പ് ലൈന്‍ കരാര്‍ നേടി.

ഇതോടൊപ്പം കമ്പനി ദോഹ ഡിപ്പോയിലെയും മെസയിദ് സ്റ്റേഷന്‍ ജോലികളും കൈവശമാക്കി. ഈ കരാറുകള്‍ക്കുള്ള മൊത്തം അടങ്കല്‍ തുക 16,872 കോടി രൂപ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പെട്രോളിയം റിഫൈനറി ആവശ്യങ്ങള്‍ക്കുള്ള പൈപ്പ് ലൈന്‍ കരാറുകള്‍, റോഡ് നിര്‍മ്മാണം, മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പൂഞ്ച് ലോയിഡ് സമീപ കാലത്തായി ഒട്ടേറെ കരാറുകള്‍ നേടിക്കഴിഞ്ഞു.
ചെന്നൈ| WEBDUNIA| Last Modified ചൊവ്വ, 16 ഒക്‌ടോബര്‍ 2007 (14:42 IST)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :