പിഎന്‍ബി പലിശ നിരക്ക് കുറച്ചു

മുംബൈ| WEBDUNIA|
രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് അടിസ്ഥാന പലിശ നിരക്കില്‍ 50 പോയന്‍റിന്‍റെ കുറവ് വരുത്തി. 11.5 ശതമാനത്തില്‍ നിന്ന് 11 ശതമാനമായാണ് ബാങ്ക് പിഎല്‍ആര്‍ നിരക്ക് കുറച്ചത്.

വ്യക്തിഗത വായ്പകള്‍ക്ക് 50 പോയന്‍റും ഭവന വായ്പകള്‍ക്ക് 25 പോയന്‍റുമാണ് പലിശ നിരക്കില്‍ കുറവ് വരുത്തിയത്. നിക്ഷേപ നിരക്ക് 50 പോയന്‍റ് കുറച്ച് 7.5 ശതമാനമാക്കിയിട്ടുണ്ട്. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് 25 പോയന്‍റിന്‍റെ കുറവ് വരുത്തിയ നടപടിയെത്തുടര്‍ന്നാണ് പലിശ നിരക്ക് കുറയ്ക്കാന്‍ പിഎന്‍ബി തീരുമാനിച്ചത്. റിപ്പോ നിരക്ക് 4.75 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.25 ശതമാനമായുമാണ് കേന്ദ്ര ബാങ്ക് കുറച്ചത്.

ഈ വര്‍ഷം 1,000 ജീവനക്കാരെ പിഎന്‍ബി പുതുതായി നിയമിക്കുമെന്ന് പിഎന്‍ബി ചെയര്‍മാന്‍ കെ സി ചക്രബര്‍ത്തി നേരത്തെ അറിയിച്ചിരുന്നു. ഒരു കോടി അധിക ഉപഭോക്താക്കളെ ചേര്‍ക്കാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. നിക്ഷേപത്തില്‍ 18-20 ശതമാനം ഉയര്‍ച്ചയാണ് ഈ വര്‍ഷം ബാങ്ക് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :