പറന്നുയരാനാവാതെ ഇന്ത്യന്‍ വ്യോമയാന വ്യവസായം

കൊച്ചി| WEBDUNIA|
PRO
കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഇന്ത്യന്‍ വ്യോമയാന വ്യവസായം. കിംഗ്ഫിഷറുള്‍പ്പടെയുള്ള കമ്പനികള്‍ക്കാണ് ഇന്ത്യന്‍ രംഗത്ത് തിരിച്ചടി നേരിട്ടിരിക്കുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എയര്‍ഡെക്കാന്‍, എംഡിഎല്‍ആര്‍, പാരമൗണ്ട്, കിംഗ്ഫിഷര്‍ എന്നിവ പ്രവര്‍ത്തനം നിര്‍ത്തുകയോ അപ്രത്യക്ഷമാവുകയോ ചെയ്തിട്ടുമുണ്ട്.

പുതിയതായി ഒരു കമ്പനി പോലും ഈ രംഗത്ത് കടന്നുവന്നിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ പുതുതായി ഒരു കമ്പനിക്ക് വ്യോമയാന ലൈസന്‍സ് നല്‍കാന്‍ വ്യോമയാന മന്ത്രലായം തയ്യാറാവില്ലെന്നാണ് അറിയുന്നത്.

ക്യാപ്റ്റന്‍ ഗോപിനാഥ് എയര്‍ ഡെക്കാനുശേഷം ആരംഭിച്ച ചരക്കുഗതാഗത കമ്പനിയായ ഡെക്കാന്‍360യും പൂട്ടി. ഇന്ത്യയില്‍ സാധാരണക്കാര്‍ക്ക് പോലും വിമാനയാത്ര സാധ്യമാക്കിയ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ പുതിയ സംരംഭത്തില്‍ പണം മുടക്കാന്‍ ആളില്ലെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :