പണയം വച്ച ഓഹരി വിറ്റ ബാങ്കുകള്‍ക്കെതിരെ മല്യ കോടതിയില്‍

മുംബൈ| WEBDUNIA|
PRO
കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിന് വായ്പക്കാഇ പണയം നല്‍കിയിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സിന്‍െറ ഓഹരികള്‍ വിറ്റഴിച്ച ബാങ്കുകളുടെ നടപടിക്കെതിരെ മദ്യരാജാവ് വിജയ് മല്യ.

ബാങ്കുകള്‍ യുനൈറ്റഡ് സ്പിരിറ്റ്സിന്‍െറ 100 കോടി രൂപ വില വരുന്ന ഓഹരികളാണ് വായ്പകള്‍ തിരിച്ചു പിടിക്കുന്നതിന്‍െറ ഭാഗമായി വിറ്റഴിച്ചത്.

ബാങ്കുകളുടെ ഈ നടപടിക്കെതിരെ മല്യബോംബെ ഹൈകോടതിയെ സമീപിച്ചു കഴിഞ്ഞു. വിജയ് മല്ല്യയുടെ കമ്പനിയായ യു ബി ഹോള്‍ഡിംഗ്‌ണ് കോടതിയെ സമീപച്ചിരിക്കുന്നത്.

ഓഹരി വില്‍പ്പനക്കെതിരെ യു ബി ഹോള്‍ഡിംഗ്‌സിന്‍െറ വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നുവെന്ന് എസ്ബിഐ അധികൃതര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :