പണപ്പെരുപ്പം 8.8 % ആയി താണു

മുംബൈ| WEBDUNIA| Last Modified വ്യാഴം, 27 നവം‌ബര്‍ 2008 (13:44 IST)

രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 8.84 ശതമാനത്തിലേക്ക് താണു. നവംബര്‍ 15 ന് അവസാനിച്ച ആഴ്ചയിലെ മൊത്തവിലവിവര സൂചിക അനുസരിച്ച് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയതാണിത്.

കഴിഞ്ഞ ആഴ്ചത്തെ പണപ്പെരുപ്പ നിരക്കില്‍ നിന്നും 0.06 ശതമാനം കുറവാണ് ഇത്തവണയുണ്ടായത്. ലോഹങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കൊപ്പം ഇറക്കുമതി ചെയ്ത ഭക്‍ഷ്യ എണ്ണ, റബ്ബര്‍ എന്നിവയും ചില നിര്‍മ്മാണ വസ്തുക്കളുടെ വിലയിലും ഉണ്ടായ കുറവാണ് പണപ്പെരുപ്പ നിരക്ക് കുറയാന്‍ കാരണം.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പണപ്പെരുപ്പ നിരക്ക് 3.35 ശതമാനമായിരുന്നു.

ഇന്ധനങ്ങള്‍, ലൂബ്രിക്കന്‍റുകള്‍ എന്നിവയുടെ വില സ്ഥിരത കൈവരിച്ചപ്പോള്‍ സമുദ്രോല്‍പ്പന്നങ്ങളുടെ വിലയില്‍ നേരിയ ഇടിവുണ്ടായി.

ഭക്‍ഷ്യോല്‍പ്പന്നങ്ങളില്‍ ചെറുപരുപ്പ്, അരി, പച്ചക്കറി എന്നിവയുടെ വിലയില്‍ നേരിയ വര്‍ദ്ധനയുണ്ടായി. ഇതിനൊപ്പം ചില ടെക്സ്റ്റയില്‍ സാധനങ്ങളുടെയും കെമിക്കലുകളുടെയും വില ഉയര്‍ന്നു.

വിവിധ പദ്ധതികളിലൂടെ സാമ്പത്തിക രംഗത്ത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2,75,000 കോടി രൂപയാണ് ഒക്ടോബറിനു ശേഷം എത്തിച്ചത്. ഇതിനൊപ്പം റിപ്പോ നിരക്ക്, സി.ആര്‍.ആര്‍ എന്നിവയിലും കുറവു വരുത്തി. ഇതെല്ലാം ഒരളവില്‍ പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ ഇടയാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :